തിരുവനന്തപുരം: പാചകവാതക വിലവർദ്ധനയിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഏജീസ് ഓഫീസിന് മുന്നിൽ സമരം നടത്തി. മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ലക്ഷ്മി.ആർ ഉദ്ഘാടനം ചെയ്തു. 2014ൽ യു.പി.എ സർക്കാരിന്റെ കാലത്ത് 415 രൂപയായിരുന്ന പാചകവാതകം ഇന്ന് 1016 രൂപയായി. ഉണ്ടായിരുന്ന സബ്സിഡിയും എടുത്തുകളഞ്ഞു. കഴിഞ്ഞ 3 മാസത്തിനുള്ളിൽ രണ്ടുവട്ടം വില വർദ്ധിപ്പിച്ചു. മണ്ണെണ്ണയുടെ വിലയും വർദ്ധിപ്പിച്ചു. സാധാരണക്കാരന്റെ ജീവിതം ദുസഹമാക്കുന്ന കേന്ദ്ര - സംസ്ഥാന നയങ്ങൾ തിരുത്തണമെന്ന് ലക്ഷ്മി.ആർ പറഞ്ഞു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അനിത, ജില്ലാ വൈസ് പ്രസിഡന്റ് ദീപ അനിൽ, ജില്ലാ ഭാരവഹികളായ ജയന്തി, ബറോമ പാട്രിക്, രമാകുമാരി,സുധ,സുശീല,സുപ്രിയ, ഷീജ, രാജേശ്വരി, സീനത്ത്,സരോജം, ബ്ലോക്ക് പ്രസിഡന്റുമാരായ ഗിൽഡ, അനിത, ലതകുമാരി, സോണി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |