കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിന്റെ ഏഴാം വാർഡിൽ ഉൾപ്പെട്ട വൈരമലയിൽ രാത്രിയിൽ അജ്ഞാതർ വീടുകളുടെ വാതിലിലും ജനാലകളിലും മുട്ടി വിളിക്കുന്നതായി പരാതി. കഴിഞ്ഞ ഒരാഴ്ചയായി ഇത് പതിവാണ്. കൂടുതലും സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളിലാണ് അതിക്രമം. നാലോളം വീടുകളിൽ ഇത് ആവർത്തിച്ചതോടെ നാട്ടുകാർ ഭീതിയിലാണ്.
മുട്ട് കേട്ട് വീട്ടുകാർ ലൈറ്റിടുകയോ വാതിൽ തുറക്കുകയോ ചെയ്താൽ ഇവർ ഓടി ഇരുളിൽ മറയും. കഴിഞ്ഞ ദിവസം പകലും അപരിചാരിതനായ ഒരാളെ വീടിന്റെ പരിസരത്ത് കണ്ട് വീട്ടമ്മ ചോദ്യം ചെയ്തപ്പോൾ കത്തികാട്ടി ഭീക്ഷണിപ്പെടുത്തിയിരുന്നു. പ്രദേശത്ത് കല്ലമ്പലം പൊലീസിന്റെ ശ്രദ്ധ പതിയണമെന്നും രാത്രികാല പട്രോളിംഗ് ശക്തിപ്പെടുത്തമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |