തിരുവനന്തപുരം : പാചകവാതക വിലവർദ്ധനയ്ക്കെതിരെ കേരള മഹിളാ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ജില്ലയുടെ വിവിധയിടങ്ങളിൽ സ്ത്രീകൾ അടുപ്പ് കൂട്ടി പ്രതിഷേധിച്ചു.ജില്ലാതല ഉദ്ഘാടനം ചെറുവയ്ക്കലിൽ സി.എം.പി അസി.സെക്രട്ടറി എം.പി.സാജു നിർവഹിച്ചു.കേരള മഹിളാ ഫെഡറേഷൻ ജില്ല സെക്രട്ടറി വി.ആർ.സിനി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.ആർ.മനോജ് മുഖ്യപ്രഭാഷണം നടത്തി. രണ്ടാംചിറ മണിയൻ, സുനിൽ കുമാർ, സതീശൻ,റാണി തുടങ്ങിയവർ സംസാരിച്ചു.കാട്ടാക്കട,നേമം,തിരുവനന്തപുരം സെൻട്രൽ,വട്ടിയൂർക്കാവ് തുടങ്ങിയ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന അടുപ്പ് കൂട്ടി പ്രതിഷേധത്തിന് പേയാട് ജ്യോതി,വി.കെ.രേണുക,മുട്ടത്തറ സോമൻ,ഗിരിജ,തിരുവല്ലം മോഹനൻ,പത്മകുമാരി ജയാ ആന്റണി, ജഗതി ബിച്ചു,മാണിക്യവിളാകം സുരേഷ്,നിക്കോളാസ്,സാംസൺ, സെൽവി മൈക്കിൾ, വിനോദ് കുമാർ അഡ്വ.നാൻസി പ്രഭാകർ,രഞ്ജിത്ത്,ദീപിക,ഷൈനി തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |