മുടപുരം: ബാലസംഘം വേനൽ തുമ്പി കലാജാഥയ്ക്ക് കിഴുവിലം മേഖലാ കമ്മിറ്റി സ്വീകരണം നൽകി. മുടപുരം ഗവൺമെന്റ് യു.പി.എസിൽ നടന്ന സ്വീകരണയോഗം കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അജിൻ രമേശ് അദ്ധ്യക്ഷനായി. സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ പി. മണികണ്ഠൻ, എസ്.ചന്ദ്രൻ,ബാലസംഘം ഏരിയ രക്ഷാധികാരി കൺവീനർ പഞ്ചമം സുരേഷ്, ആർ.കെ. ബാബു, എൻ.എസ്. അനിൽ, ഭാഗ്യമുരളി, അനഘ എന്നിവർ സംസാരിച്ചു.
കുന്തള്ളൂർ ഹൈസ്കൂളിൽ നടന്ന ബാലോത്സവവും, കലാജാഥയും കുന്നുംപുറം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈഗാ ചന്ദ്രൻ അദ്ധ്യക്ഷയായി. സി.പി.എം ഏരിയാ കമ്മറ്റി അംഗം ജി. വേണുഗോപാലൻ നായർ,പഞ്ചായത്ത് പ്രസിഡന്റ് ആർ. മനോന്മണി, ഡി. ഹരീഷ് ദാസ്, എസ്. സുലഭ, ജി.സന്തോഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |