തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ എ.ആർ.ടി സെന്ററിൽ കെയർ കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ കേരളാ സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി വഴിയുള്ള നിയമനത്തിലേക്കായി വാക് ഇൻ ഇന്റർവ്യൂ നടത്തും.ഒഴിവുകളുടെ എണ്ണം: ഒന്ന്, വിദ്യാഭ്യാസ യോഗ്യത : പ്ളസ് ടു. പ്രതിമാസ ശമ്പളം 6,000 രൂപ കരാർ കാലാവധി : ഒരു വർഷം.മേൽ സൂചിപ്പിച്ചിരിക്കുന്ന തസ്തികയിലേക്ക് പ്രസ്തുത വിദ്യാഭ്യാസ യോഗ്യതയുള്ളവർ ജനന തീയതി,വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 17ന് രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.അന്നേദിവസം അവധിയാണെങ്കിൽ ഇന്റർവ്യൂ അടുത്ത ദിവസം നടത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |