SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.55 PM IST

കരിയർ ഗൈഡൻസ് സെമിനാർ

ddd

തിരുവനന്തപുരം: ഫ്രാറ്റ് ശ്രീകാര്യം മേഖല, ജ്യോതിസ് ഗ്രൂപ്പ് ഒഫ് സ്കൂൾസ്, റോട്ടറി ക്ളബ് ഒഫ് ട്രിവാൻഡ്രം സബർബൻ എന്നിവരുടെ ആഭിമുഖ്യത്തിൽ ശാന്തിനഗർ റസിഡന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ 9-ാം ക്ളാസ് മുതലുള്ള വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിക്കുന്നു.

14ന് രാവിലെ 9.30ന് ശ്രീകാര്യം ശാന്തിഭവൻ ഓഡിറ്റോറിയത്തിൽ സെമിനാർ നടക്കും. റോട്ടറി ക്ളബ് ഒഫ് സബർബൻ പ്രസിഡന്റ് ആൽബർട്ട് അലക്സ് ഉദ്ഘാടനം ചെയ്യും. ഫ്രാറ്റ് മേഖലാ പ്രസിഡന്റ് കരിയം വിജയകുമാർ അദ്ധ്യക്ഷനാകും. ഫ്രാറ്റ് മേഖല സെക്രട്ടറി പി.എസ്. സന്തോഷ് കുമാർ, ഡോ. എം.എൻ.സി ബോസ്, അണിയൂർ പ്രസന്നകുമാർ, കെ. മോഹനൻ എന്നിവർ സംസാരിക്കും. ജ്യോതിസ് ഗ്രൂപ്പ് ഒഫ് സ്കൂൾസ് ചെയർമാൻ എസ്. ജ്യോതിസ് ചന്ദ്രന്റെ നേതൃത്വത്തിലാണ് സെമിനാർ. മനോരമ ന്യൂസ് സ്‌പെഷ്യൽ കറസ്‌‌പോണ്ടന്റ് എൻ.കെ. ഗിരീഷ്, ബാബു അലക്സ്, ഡോ. വിഷാദ് വിശ്വനാഥ്, അഡ്വ. പി. സലീംഖാൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. മുൻകൂർ രജിസ്റ്റർ ചെയ്ത 100 വിദ്യാർത്ഥികളെയും 50 രക്ഷാകർത്താക്കളെയും പങ്കെടുപ്പിച്ചാണ് സെമിനാർ. വൈകിട്ട് 3.15ന് സർട്ടിഫിക്കറ്റ് വിതരണവും സമാപന സമ്മേളനവും നടക്കും. വാർഡ് കൗൺസിലർ എൽ.എസ്. സാജു, വി.എസ്. ശ്രീകുമാരൻ നായർ, അബ്ദുൾ അസീസ് സേട്ട്, ജി. രാമകൃഷ്ണൻ, മധു ആവുക്കുളം, സി. യശോധരൻ, പത്മാവതി അമ്മ എന്നിവർ സംസാരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.