തിരുവനന്തപുരം:കേരള സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ജാപ്പാനീസ് കോഴ്സ് സർട്ടിഫിക്കറ്റ് വിതരണം മന്ത്രി സജി ചെറിയാൻ ആദിനാഥിന് നൽകി നിർവഹിച്ചു. മന്ത്രിയുടെ ചേംബറിൽ നടന്ന പരിപാടിയിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. പി.എസ് ശ്രീകല, മുൻഡയറക്ടർ പ്രൊഫ.വി. കാർത്തികേയൻ നായർ, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജാപ്പനീസ് സ്റ്റഡി സെന്റർ ഡയറക്ടർ കെ. അശോക് കുമാർ, അഡ്വ. മനു. സി. പുളിക്കൽ, ഡോ. പ്രതീഷ്. ജി. പണിക്കർ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ ഡോ. ഷിബു ശ്രീധർ എന്നിവർ പങ്കെടുത്തു.2021 സെപ്തംബർ 18ന് ആരംഭിച്ച കോഴ്സ് 2022 ഏപ്രിൽ 30 നാണ് പൂർത്തിയായത്. തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജപ്പാനീസ് സ്റ്റഡീസും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് നടത്തിയ കോഴ്സിൽ 12 പേരായിരുന്നു പഠിതാക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |