കൊല്ലം: പട്രോളിംഗിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചവർ പിടിയിലായി. മയ്യനാട് വയലിൽ വീട്ടിൽ അഖിൽ (26), മയ്യനാട് താന്നി ജെ.എസ് നിവാസിൽ ജിതിൻ (24) എന്നിവരാണ് പിടിയിലായത്. അഞ്ചാലുംമൂട് - കൊല്ലം റോഡിൽ തേവള്ളി റാവിസ് ഹോട്ടലിന് സമീപത്തായിരുന്നു സംഭവം. പട്രോളിംഗ് നടത്തികൊണ്ടിരുന്ന അഞ്ചാലുംമൂട് പൊലീസ് സംഘം കൈയിൽ നിന്ന് ചോര ഒലിപ്പിച്ചു നിന്ന ജിതിനെ കണ്ടു. പൊലീസ് സംഘം ജിതിനോട് ആശുപത്രിയിൽ കൊണ്ടുപോകുവാനായി ജീപ്പിൽ കയറാൻ ആവശ്യപ്പെട്ടു. ഈസമയം അഖിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ ചീത്ത വിളിച്ച് കോളറിൽ പിടിച്ച് വലിച്ചു. തടയാൻ ശ്രമിച്ച പൊലീസുകാരനെ അഖിൽ ചവിട്ടുകയും ചെയ്തു. വിവരമറിഞ്ഞ് കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തി പ്രതികളെ കീഴ്പ്പെടുത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |