തിരുവനന്തപുരം:കേരളാ സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷനിലെ കയറ്റിറക്കു തൊഴിലാളികളുടെ കൂലി സംസ്ഥാനാടിസ്ഥാനത്തിൽ ഏകീകരിക്കുന്നതിനുള്ള ചർച്ചകളിൽ നിന്ന് കെ.എസ്.ബി.സി മാനേജ്മെന്റ് പിൻമാറിയതിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി.നേതൃത്വത്തിൽ കയറ്റിറക്കു തൊഴിലാളികൾ ഇന്ന് സെക്രട്ടേറിയറ്റു പടിക്കൽ ധർണ നടത്തും.സെക്രട്ടേറിയറ്റു പടിക്കൽ നടക്കുന്ന ധർണ ഐ.എൻ.ടി.യു.സി പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. വി.ജെ.ജോസഫ്, തമ്പി കണ്ണാടൻ,വി.ആർ.പ്രതാപൻ,പി.പി. ആലി ,മനോജ് ചിങ്ങന്നൂർ, സുന്ദരൻ കുന്നത്തുള്ളി, കെ.കെ.ഇബ്രാഹീംകുട്ടി, മലയാലപ്പുഴ ജ്യോതിഷ്കുമാർ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |