തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിൽ സ്റ്റേറ്റ് ബോർഡ് ഒഫ് മെഡിക്കൽ റിസർച്ച് (എസ്.ബി.എം.ആർ) വിഭാഗത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. ഒഴിവുകളുടെ എണ്ണം : ഒന്ന്. ആവശ്യ യോഗ്യത: പ്ലസ് ടു, കംപ്യൂട്ടർ പരിശീലനം. അഭിലഷണീയ യോഗ്യത: അംഗീകൃത സർവകലാശാലാ ബിരുദം, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ആൻഡ് ഓഫീസ് അസിസ്റ്റന്റായി സേവനമനുഷ്ഠിച്ച പരിചയം. കരാർ കാലാവധി; ആറ് മാസം. താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ 25 വൈകിട്ട് 3ന് മുൻപായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ, ഇമെയിൽ വഴിയോ, നേരിട്ടോ നൽകണം. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകരുടെ മേൽവിലാസം, ഇമെയിൽ അഡ്രസ്, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |