ചിറയിൻകീഴ്:ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ ജൽജീവൻ മിഷനുമായി ബന്ധപ്പെട്ട് നടന്ന ഓറിയന്റേഷൻ പ്രോഗ്രാം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജ ബീഗം ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ആർ.സുഭാഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സരിത,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.അബ്ദുൽ വാഹിദ്,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രേണുക.കെ.മാധവൻ,കെ.ഡബ്ലിയു.എ എക്സിക്യൂട്ടീവ് എൻജിനീയർ ബൈജു,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സതീഷ് ശർമ്മ,അസിസ്റ്റന്റ് എൻജിനീയർ നന്ദു, ഇ.ഡി.എസ് ടീം ലീഡർ ഭാഗ്യലക്ഷ്മി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു.ജെ, മെമ്പർമാരായ ഷീബ,ഷൈജ,ശിവപ്രഭ,രാഖി,ശ്രീകുമാർ,മിനിദാസ്,ബേബി,ബി.എസ്അനൂപ്,മനുമോൻ.ആർ.പി, സുരേഷ് കുമാർ.ജി,പ്രോജക്ട് കോഡിനേറ്റർ അനിൽകുമാർ,കമ്മ്യൂണിറ്റി ഓർഗനൈസർ ശുഭ,ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ,ഹരിതകർമ്മ സേന പ്രവർത്തകർ,അങ്കണവാടി ടീച്ചർമാർ തുടങ്ങിയവർ പങ്കെടുത്തു ഇ.ഡി.എസ് ഡയറക്ടർ പെൻഗുരുദാസ് സ്വാഗതവും ടീം ലീഡർ ആതിര നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |