വർക്കല: സ്വാതന്ത്രത്തിന്റെ 75-ാം വർഷത്തിൽ തപസ്യ കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ വക്കം അബ്ദുൽഖാദർ അനുസ്മരണവും സാഹിത്യോത്സവവും, പുസ്തകമേളയും വർക്കല മുനിസിപ്പൽ പാർക്കിൽ സംഘടിപ്പിച്ചു. വർക്കല നഗരസഭ ചെയർമാൻ കെ.എം. ലാജി ഉദ്ഘാടനം ചെയ്തു. തപസ്യ താലൂക്ക് രക്ഷാധികാരി ദാനശീലൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് പ്രസിഡന്റ് ജോയി അമ്പാടി, സംസ്ഥാന സെക്രട്ടറി ജി.എം. മഹേഷ് എന്നിവർ സംസാരിച്ചു. മേളയോടനുബന്ധിച്ച് കലാ സാംസ്കാരിക ദ്യശ്യ മാദ്ധ്യമ പ്രവർത്തകരെ ആദരിച്ചു. 11 ദിവസം നീണ്ട് നിൽക്കുന്ന ഈ മേളയിൽ കലാകാരന്മാർക്കും, സാഹിത്യകാരന്മാർക്കും പങ്കെടുക്കുന്നതിന് അവസരം ഉണ്ടായിരിക്കും. തപസ്യ ഭാരവാഹികളായ സുജിത് ഭവാനന്ദൻ,സുരാജ്, കെ.ജി. സുരേഷ്, അഡ്വ. അനിൽകുമാർ, രശ്മി കുമാരി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |