SignIn
Kerala Kaumudi Online
Friday, 19 April 2024 7.37 AM IST

ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ സമ്മേളനം

വിഴിഞ്ഞം: ആയുഷ് വകുപ്പിൽ പെൻഷൻ പ്രായം 56ൽ നിന്ന് 60 ആക്കി വർദ്ധിപ്പിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് പ്രതിഷേധാർഹമാണെന്ന് ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ. വകുപ്പിൽ പുതിയ തസ്‌തികൾ സൃഷ്ടിക്കുകയും ഒഴിവുള്ള തസ്‌തികകളിൽ അടിയന്തരമായി നിയമനം നടത്തണമെന്നും അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം ദേശീയ വർക്കിംഗ് കമ്മിറ്റി സെക്രട്ടറി ജനറൽ ഡോ. ബഷീർ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡന്റ് ഡോ. ഗണേഷ് ദാസ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ഡോ. ഷാജിക്കുട്ടി (പ്രസിഡന്റ്), ഡോ. കൃഷ്‌ണകുമാർ ചെമ്പൻകുളം (ജനറൽ സെക്രട്ടറി), ഡോ. അഷ്റഫ് സുഹൈൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, AYUSH
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.