നെയ്യാറ്റിൻകര: ലൈഫ് ഫൗണ്ടഷന്റെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ സാന്ത്വനപരിചരണ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പാലിയേറ്റീവ് കെയർ കേരള സ്റ്റേറ്റ് ചാപ്റ്റർ വൈസ് പ്രസിഡന്റ് ജോസ് പുളിമൂട്ടിൽ പരിശീലന പരിപാടിക്ക് നേതൃത്വം വഹിച്ചു. നെയ്യാറ്റിൻകര നഗരസഭ ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ അനിതകുമാരി അദ്ധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് കെയർ നാഷണൽ വൈസ് പ്രസിഡന്റ് കെ. രാധാകൃഷ്ണമേനോൻ, ചാലക്കൽ, ലൈഫ് കെയർ ഫൗണ്ടേഷൻ ചെയർമാൻ മുജീബ് കുട്ടമശ്ശേരി എന്നിവരും പരിശീലനം നൽകി. നെയ്യാറ്റിൻകര നഗരസഭ പരിധിയിലുള്ള ആശാ പ്രവർത്തകരും വിവിധ കോളേജുകളിലെ വിദ്യാർത്ഥികളും സന്നദ്ധപ്രവർത്തകരും വോളണ്ടിയർമാരും പങ്കെടുത്തു. നഗരസഭ വികസനകാര്യ കമ്മിറ്റി ചെയർമാൻ കെ.കെ.ഷിബു, കൗൺസിലർ പത്മകുമാരി, ലൈഫ് ഫൗണ്ടേഷൻ രക്ഷാധികാരി ജെസ്റ്റിൻ ജോസ്, ഡയറക്ടർ ഡോ. ബീനാമോൾ എസ്.ജി., എക്സി. മെമ്പർ കെ.എം. സ്റ്റാൻലി ജോൺ, ട്രെയിനി ശ്രീദേവി. എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |