നെടുമങ്ങാട്: ഒരുമ സൗഹൃദ സംഘത്തിന്റെ ഓഫീസ് പാലോട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ആർ. തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലാ പ്രസിഡന്റ് പാലോട് കുട്ടപ്പൻ നായർ മുഖ്യ പ്രഭാഷണം നടത്തി.
ഗ്രാമ പഞ്ചായത്തംഗം നന്ദിയോട് രാജേഷ്, വർക്കിംഗ് പ്രസിഡന്റ് മൈലം ടി. സത്യാനന്ദൻ, സംഘം സെക്രട്ടറി പുഷ്പൻ, ട്രഷറർ വെള്ളനാട് വാമലോചനൻ, വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, സെക്രട്ടറി എം. നജീബ്,സെക്രട്ടറി ശ്രീകുമാരി,അംഗങ്ങളായ ചന്ദ്രചൂഡൻ, പേരയം സജി, അനിൽ കുമാർ, കാച്ചാണി പ്രദീപ്, രാജ് കുമാർ, രജനി സരസ്വതി, മിനി, വാസുദേവൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പാലോട് യൂണിറ്റ് പ്രസിഡന്റ് അഷ്റഫ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ സൗഹൃദ സംഘം കൂട്ടായ്മയിലൂടെ സ്വരൂപിച്ച എയർബഡ് കിടപ്പുരോഗിക്ക് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |