തിരുവനന്തപുരം: ഭിന്നശേഷിയുള്ളവർക്ക് എളുപ്പത്തിൽ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ഉപകരിക്കുന്ന ഏകീകൃത തിരിച്ചറിയൽ കാർഡായ യു.ഡി.ഐ.ഡി കാർഡ് ലഭ്യമാക്കുന്നതിന് സാമൂഹിക നീതി വകുപ്പ് ജില്ലാതലത്തിൽ പ്രത്യേക കാമ്പെയിൻ ആരംഭിച്ചു. 40 ശതമാനത്തിനു മുകളിൽ ഭിന്നശേഷിത്വമുള്ളവർ www.swavlambancard.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.മൊബൈൽ ഫോൺ ഉപയോഗിച്ച് സ്വന്തമായോ അക്ഷയകേന്ദ്രം അല്ലെങ്കിൽ തദ്ദേശസ്വയം ഭരണം സ്ഥാപനം വഴിയോ രജിസ്റ്റർ ചെയ്യാം. ഒപ്പ് /വിരലടയാളം, മൊബൈൽ നമ്പർ, ഫോട്ടോ, ആധാർ/ റേഷൻ കാർഡ്, വോട്ടർ ഐ.ഡി /ഡ്രൈവിംഗ് ലൈസൻസ് /പാസ്പോർട്ട് എന്നിവ ഉണ്ടായിരിക്കണം.മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റുള്ളവർ അപേക്ഷയോടൊപ്പം അതുകൂടി അപ്ലോഡ് ചെയ്യണം. സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കും പുതുക്കേണ്ടവർക്കും അപേക്ഷ സമർപ്പിക്കാം.അപേക്ഷകൾ മെഡിക്കൽ ബോർഡ് പരിശോധിച്ച ശേഷം ഭിന്നശേഷിയുടെ തരം അനുസരിച്ച് യു.ഡി.ഐ.ഡി കാർഡും ഡിസെബിലിറ്റി സർട്ടിഫിക്കറ്റും നൽകും.അർഹരായവർ 31ന് മുൻപായി രജിസ്റ്റർ ചെയ്യണം.കൂടുതൽ വിവരങ്ങൾക്ക്: 7356660056.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |