പാറശാല: വെളുപ്പിന് നിർമ്മാല്യം തൊഴുന്നതിനായി ക്ഷേത്രത്തിലേക്ക് പോയ വീട്ടമ്മയുടെ താലിമാല രണ്ടുപേർ പൊട്ടിച്ച് കടന്നു. മോഷണ ശ്രമം വീട്ടമ്മ തടയാൻ ശ്രമിച്ചതിനാൽ അഞ്ചര പവന്റെ താലിമാലയിൽ നിന്ന് പൊട്ടിച്ചെടുത്ത രണ്ടര പവനുമായി കള്ളന്മാർ കടന്നു. പാറശാല കാരാളിക്ക് സമീപം കുടിശ്ശിഖ വിളാകത്ത് അരുൺ ഭവനിൽ വിജയറാണിയുടെ (47) താലി മാലയുടെ ഒരു ഭാഗമാണ് നഷ്ടപ്പെട്ടത്.
എന്നും നിർമ്മാല്യം തൊഴാനായി ക്ഷേത്രത്തിലേക്ക് പോകുന്ന ഇവർ ഇന്നലെയും രാവിലെ 4.30ന് വീട്ടിൽനിന്നിറങ്ങി. ദേശീയ പാതയിലൂടെ ഒറ്റയ്ക്ക് വരികയായിരുന്ന വീട്ടമ്മയെ പിന്തുടരുകയായിരുന്ന സംഘം ഗേൾസ് ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള റോഡിൽ വച്ചാണ് ആക്രമിച്ചത്. ഇവരിൽ ഒരാൾ പെട്ടെന്ന് വീട്ടമ്മയുടെ വായ് പൊത്തി മാല പൊട്ടിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്നു.
പാറശാല പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |