പോത്തൻകോട്: അരിയോട്ടുകോണം കൂട്ടായ്മയിലെ കുട്ടികളുടെ സാംസ്കാരിക വിഭാഗമായ കിങ്ങിണിക്കൂട്ടത്തിന്റെ ഏകദിന പഠനക്കളരി ഇന്ന് രാവിലെ 8.30ന് രാജശ്രീ കൺവെൻഷൻ സെന്ററിൽ പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. പഠനകളരിയിൽ പ്രശാന്ത് വെമ്പായം നയിക്കുന്ന ഒറിഗാമി പരിശീലനം, വിനോദ് വെള്ളായണി അവതരിപ്പിക്കുന്ന കുട്ടിക്കവിതകൾ, വട്ടപ്പറമ്പിൽ പീതാംബരൻ നയിക്കുന്ന നാടകക്കളരി എന്നിവയും കുട്ടികളുടെ കലാപ്രകടനങ്ങളും ഉണ്ടാകും. വൈകിട്ട് 4ന് പോത്തൻകോട് പൊലീസ് എസ്.എച്ച്.ഒ ഡി. മിഥുൻ ഉപഹാരസമർപ്പണം നിർവഹിക്കും. രജിസ്ട്രേഷൻ രാവിലെ 8 മുതൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |