തൃക്കാക്കര പോലെ തിരഞ്ഞെടുപ്പ് ചൂടിലായ വേറൊരു നാടുകൂടിയുണ്ടോ ? ഉണ്ടെന്നാണ് 'വെള്ളരിപട്ടണം' പറയുന്നത്. ചക്കരക്കുടം എന്നാണ് ആ നാടിന്റെ പേര്. അവിടത്തെ പ്രധാന സ്ഥാനാർഥികളിലൊരാളെ 'വെള്ളരിപട്ടണം' പരിചയപ്പെടുത്തുന്നു-കെ.പി.സുനന്ദ. മഞ്ജുവാര്യരും സൗബിൻ ഷാഹിറും പ്രധാനവേഷങ്ങളിലഭിനയിക്കുന്ന 'വെള്ളരിപട്ടണ'ത്തിന്റെ ആദ്യ കാരക്ടർ റീലിലാണ് ചക്കരക്കുടത്തെയും കെ.പി.സുനന്ദയും പരിചയപ്പെടുത്തുന്നത്. മഞ്ജുവാര്യരാണ് കെ.പി.സുനന്ദയെ അവതരിപ്പിക്കുന്നത്. നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സലിംകുമാർ ,സുരേഷ്കൃഷ്ണ,കൃഷ്ണശങ്കർ,ശബരീഷ് വർമ,അഭിരാമി ഭാർഗവൻ,കോട്ടയം രമേശ്,മാലപാർവതി,വീണ നായർ, പ്രമോദ് വെളിയനാട് എന്നിവരാണ് മറ്റു താരങ്ങൾ.സംവിധായകൻ മഹേഷ് വെട്ടിയാറും മാധ്യമപ്രവർത്തകൻ ശരത്കൃഷ്ണയും ചേർന്നാണ് രചന. അലക്സ് ജെ.പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്നു. ഫുൾ ഓൺ സ്റ്റുഡിയോസിന്റെ ബാനറിലാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |