SignIn
Kerala Kaumudi Online
Thursday, 25 April 2024 2.00 AM IST

കൊച്ചാനപ്പാറ, പൊന്നമ്പിക്കോണം മേഖലയിൽ കുടിവെള്ളമെത്തും പൈപ്പ് ലൈൻ സ്ഥാപിക്കൽ ആരംഭിച്ചു

pyppu

വിതുര: തൊണ്ട നനയ്ക്കാൻ ഒരിറ്റ് ദാഹനീർ എന്ന ദീർഘനാളായുള്ള ജനങ്ങളുടെ ആവശ്യത്തിന് പരിഹാരമേകി വിതുര പഞ്ചായത്തിലെ ആനപ്പാറ വാർഡിലെ പൊന്നമ്പിക്കോണം, കൊച്ചാനപ്പാറ പ്രദേശങ്ങളിൽ കുടിവെള്ളമെത്തുന്നു. ആനപ്പാറ വാർഡ് മെമ്പർ വിഷ്ണു ആനപ്പാറയുടെ ശ്രമഫലമായി പഞ്ചായത്ത് ഫണ്ടിനൊപ്പം ജലജീവൻ മിഷൻ പദ്ധതി സംയോജിപ്പിച്ചാണ് ഈ പ്രദേശത്തെ മുഴുവൻ വീടുകളിലും കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കുന്നത്. ഈ പ്രദേശത്തേക്ക് പ്രധാന റോഡിൽ നിന്ന് പൈപ്പ് ലൈൻ ഇല്ലാതിരുന്നതിനാൽ ഈ മേഖലയിൽ കുടിവെള്ള കണക്ഷൻ നൽകാൻ കഴിയുമായിരുന്നില്ല.

വാർഡ് മെമ്പറുടെ വികസന ഫണ്ടിൽ നിന്ന് ആദ്യ ഘട്ടമായി പ്രധാന റോഡിൽ നിന്നും പൊന്നമ്പിക്കോണം മേഖലയിലേക്ക് പൈപ്പ് ലൈൻ സ്ഥാപിച്ചു. തുടർന്നാണ് ഇവിടേക്ക് കുടിവെള്ള കണക്ഷൻ നൽകാൻ നടപടിയായത്. ജല ജീവൻ മിഷൻ പദ്ധതി പ്രകാരം പൊന്നമ്പിക്കോണം, കൊച്ചാനപ്പാറ മേഖലകളിലെ വീടുകളിൽ കുടിവെള്ള കണക്ഷൻ നൽകുന്ന ജോലികൾ പുരോഗമിക്കുകയാണ്. പൊന്മുടി - തിരുവനന്തപുരം സംസ്ഥാന പാതയ്ക്ക് കുറുകെ റോഡ് മുറിച്ചു വേണം ഇവിടേക്ക് കണക്ഷൻ എത്തിക്കേണ്ടത്.

ഇതിനുള്ള അനുമതിക്കായി പൊതുമരാമത്ത് അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അവ ലഭ്യമായാലുടൻ വീടുകളിൽ കുടിവെള്ളമെത്തിക്കാൻ കഴിയുമെന്നും വാർഡ് മെമ്പർ വിഷ്ണു ആനപ്പാറ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.