തിരുവനന്തപുരം: പ്രസ് ക്ലബ് തിരുവനന്തപുരം സംഘടിപ്പിക്കുന്ന യാന ട്രോഫി ഫുട്ബാൾ ടൂർണമെന്റ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തുടങ്ങി. 31ന് സമാപിക്കും. എൽ.ഡി.എഫ്. മുൻ കൺവീനർ എ.വിജയരാഘവനും ഇന്ത്യൻ താരം ഐ എം. വി ജയനും ചേർന്ന് കിക്കോഫ് നിർവഹിച്ചു.
പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ സെക്രട്ടറി എച്ച്.ഹണി സ്വാഗതം ആശംസിച്ചു. എ.വിജയരാഘവൻ, പന്ന്യൻ രവീന്ദ്രൻ, യാന ഹോസ്പിറ്റൽ സാരഥികളായ ഡോ.വിവേക് പോൾ, ജോബി പി.ചാണ്ടി, മാദ്ധ്യമപ്രവർത്തകൻ ജോയ് നായർ എന്നിവർ സംസാരിച്ചു.
ദേശീയ, സന്തോഷ് ട്രോഫി താരങ്ങൾക്കും പ്രസ് ക്ലബ്, കോവളം എഫ്.സി ജുനിയർ ടീമംഗങ്ങൾക്കും എ.വിജയരാഘവനും പന്ന്യൻ രവീന്ദ്രനും ഉപഹാരം നൽകി.
ജോപോളിന്റെ ടീം ജയിച്ചു
പ്രസ് ക്ലബ് സംഘടിപ്പിച്ച യാന ട്രോഫി മീഡിയ ഫുട്ബാൾ ലീഗിന്റെ കിക്കോഫിനോടനുബന്ധിച്ച് മുൻ ദേശീയ- സന്തോഷ് ട്രോഫി താരങ്ങളുടെ പ്രദർശന മത്സരത്തിൽ ജോപോൾ അഞ്ചേരി ക്യാപ്ടനായ ടീം, ഐ.എം.വിജയന്റെ നേതൃത്വത്തിലിറങ്ങിയ ടീമിനെ 3-1ന് തോൽപ്പിച്ചു.
ജോപോളിന്റെ ടീമിനു വേണ്ടി ആസിഫ് സഹീർ രണ്ടും എബിൻ റോസ് ഒരു ഗോളും നേടി. ഐ.എം. വിജയന്റെ ടീമിനായി സുരേഷ് കുമാറാണ് സ്കോർ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |