തിരുവനന്തപുരം: ടെക്നോപാർക്കിലെ പാർക്ക് സെന്റർ സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ അർഹരായ 22കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്തു.ഐ.ടി.പാർക്ക്സ് സെക്രട്ടറി രജിസ്ട്രാർ കെ.സുരേഷ്കുമാർ, ചീഫ് ഫിനാൻസ് ഒാഫീസർ ജയന്തി ലക്ഷ്മി,ജനറൽ മാനേജർ മാധവൻ പ്രവീൺ,അസിസ്റ്റന്റ് ജനറൽ മാനേജർ വസന്ത് വരദ,അഡ്മിൻ മാനേജർ ഡി.എസ്.അഭിലാഷ്,അജിത് രവീന്ദ്രൻ,ശ്രീജ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.അസോസിയേഷൻ സെക്രട്ടറി മധു ജനാർദ്ദനൻ സ്വാഗതവും പ്രസിഡന്റ് രാഹുൽ തമ്പി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |