SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.10 PM IST

ആസാദി കാ അമൃത് മഹോത്സവ്

തിരുവനന്തപുരം: ഭിന്നശേഷിയുള്ളവരുടെ ദേശീയ സംഘടനയായ സക്ഷമ കേരളം തിരുവനന്തപുരം ജില്ലാ സമിതിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം 27 ന് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ഹാളിൽ നടത്തും.രാവിലെ 9 മുതൽ 5 വരെ ദേശഭക്തിഗാന മത്സരം, ചിത്രരചന മത്സരം, ധീരജവാൻമാരെ ആദരിക്കൽ, പ്രമുഖ വ്യക്തികളെ ആദരിക്കൽ, ഹെലൻ കെല്ലർ ജയന്തി തുടങ്ങിയവ നടക്കും. പരിപാടിയുടെ വിജയത്തിനായുള്ള സ്വാഗത സംഘ രൂപീകരണ യോഗം പിന്നണി ഗായകൻ ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.സക്ഷമ കേരളം ജില്ലാ പ്രസിഡന്റ് ഡോ. മഹേഷ് സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.

ജി. വേണുഗോപാലിനെ സ്വാഗത സംഘം ചെയർമാനായും ബി. ഹരീന്ദ്രനാഥിനെ ജനറൽ കൺവീനറായും തിരഞ്ഞെടുത്തു.രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്തീയ കാര്യകാരി അംഗവും തിരുവനന്തപുരം സംഭാഗ് കാര്യവാഹുമായ വി.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി.ഭക്തി സൂർദാസ് ജയന്തി അനുസ്മരണം സക്ഷമ സംസ്ഥാന സഹസംഘടന സെക്രട്ടറി പി. സുഭാഷ് നിർവഹിച്ചു. സംസ്ഥാന സമിതി അംഗം അനിത നായകം,ജില്ലാ സെക്രട്ടറി യു. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.