തിരുവനന്തപുരം: പ്രധാനമന്ത്രി മത്സ്യ സംമ്പദ് യോജന (പി.എം.എം.എസ്.വൈ) പദ്ധതിയുടെ തിരുവനന്തപുരം ജില്ലാതല മോണിറ്ററിംഗിനായി കരാർ അടിസ്ഥാനത്തിൽ പ്രോഗ്രാം മാനേജറെ നിയമിക്കുന്നു. 12 മാസത്തേക്കാണ് നിയമനം. പ്രതിമാസവേതനം 40,000 രൂപ. യോഗ്യത - ഫിഷറീസ് സയൻസ്, സുവോളജി, മറൈൻ ബയോളജി, മറൈൻ സയൻസ്, ഫിഷറീസ് ഇക്കണോമിക്സ്, ഇൻഡസ്ട്രിയൽ ഫിഷറീസ്, ഫിഷറീസ് ബിസിനസ് മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും ഇൻഫർമേഷൻ ടെക്നോളജിയിലോ കംപ്യൂട്ടർ ആപ്ലിക്കേഷൻസിലോ ഡിപ്ലോമ. അഗ്രി ബിസിനസ് മാനേജ്മെന്റിൽ ബിരുദമുള്ളവർക്ക് മുൻഗണന. ഫിഷറീസ് ആൻഡ് അക്വാകൾച്ചർ മേഖലയിലെ മൂന്ന് വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസ്. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 6ന് വൈകിട്ട് 5ന് മുൻപായി അയക്കണം. വിലാസം: ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ മത്സ്യഭവൻ, മണക്കാട് പി.ഒ, കമലേശ്വരം, തിരുവനന്തപുരം - 695009. ഫോ: 0471 2464076.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |