തിരുവനന്തപുരം: മിഠായി ബാലവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിസ്ഥിതി ദിനാഘോഷം 5ന് രാവിലെ 10.30ന് തമ്പാനൂർ ബോബൻ റസിഡന്റസി ഹാളിൽ കമലേശ്വരം വാർഡ് കൗൺസിലർ വിജയകുമാരി വി.ഉദ്ഘാടനം ചെയ്യും.മിഠായി ബാലവേദി പ്രസിഡന്റ് അഫ്സാന റഹ്മാൻ അദ്ധ്യക്ഷത വഹിക്കും. 7ന് നടക്കുന്ന സമാപന സമ്മേളനവും ഫലവൃക്ഷത്തൈ വിതരണത്തിന്റെയും ഉദ്ഘാടനവും രാവിലെ 10.30ന് തമ്പാനൂർ ബോബൻ റസിഡൻസി ഹാളിൽ സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ നിർവഹിക്കും. മിഠായി ബാലവേദി ജനറൽ സെക്രട്ടറി വൃന്ദ സി.പി., കോ-ഓർഡിനേറ്റമാരായ ആലിയ ഷാജി,അഫ്സൽ തുടങ്ങിയവർ പങ്കെടുക്കും. സൗജന്യ വൃക്ഷത്തൈ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 9496262832, 9562445118.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |