SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.54 PM IST

ഉമ തോമസിന്റെ വിജയത്തിൽ അണപൊട്ടിയ ആവേശം

cong

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കാൽലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നേടിയ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ വിജയത്തിൽ കോൺഗ്രസ് പ്രവർത്തകർ ആഘോഷം ഗംഭീരമാക്കി.കോൺഗ്രസ്- മഹിളാ കോൺഗ്രസ് പ്രവർത്തകർ പായസവിതരണം നടത്തി. കെ. മുരളീധരൻ എം.പി, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, എം.വിൻസന്റ് എം.എൽ.എ, വി.എസ്. ശിവകുമാർ, വർക്കല കഹാർ, എൻ. പീതാംബരകുറുപ്പ്, കരകുളം കൃഷ്ണപിള്ള, എം.ആർ. രഘുചന്ദ്രബാൽ, മണക്കാട് സുരേഷ്, എ.ടി. ജോർജ്, പി.കെ. വേണുഗോപാൽ, വിതുര ശശി, ആർ.ലക്ഷ്മി തുടങ്ങി നിരവധി പേർ പങ്കെടുത്തു.
തുടർന്ന് ഡി.സി.സി ഓഫീസിൽ നിന്ന് പ്രസിഡന്റ് പാലോട് രവിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് പ്രകടനം നടത്തി. തൃക്കാക്കരയുടെ വിജയശിൽപ്പികൾ എന്നെഴുതി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെയും ചിത്രങ്ങൾ അടങ്ങിയ പ്ളക്കാർഡുമേന്തിയാണ് പ്രകടനം നടത്തിയത്. വർക്കല കഹാർ, വിഎസ്. ശിവകുമാർ, ജോൺസൺ ജോസഫ്, ഷാനവാസ് ആനക്കുഴി, കടകംപള്ളി ഹരിദാസ്, അയിര സുരേന്ദ്രൻ, ആറ്റിപ്ര അനിൽ, ജോൺ വിനേഷ്യസ്, ജലീൽ മുഹമ്മദ്, ആനാട് ജയൻ, തേക്കട അനിൽ, എം.ശ്രീകണ്ഠൻ നായർ, ആർ. ഹരികുമാർ, കെ.വി.അഭിലാഷ്, കൈമനം പ്രഭാകരൻ, വാഴോട്ടുകോണം ചന്ദ്രശേഖരൻ, ചെമ്പഴന്തി അനിൽ, പി.സൊണാൾജ്, വി.ആർ.പ്രതാപൻ, വിൻസന്റ് ഡി.പോൾ, പാളയം ഉദയൻ, സി.ജ്യോതിഷ്‌കുമാർ, സുഭാഷ് കുടപ്പനക്കുന്ന്, ഉദയകുമാർ, ആഗ്നസ് റാണി, എം.ആർ.ബൈജു, എം.ജെ.ആനനദ്, സദീറാ സുരേഷ്, സി.ശ്രീകല, ജോസ് ഫ്രാങ്ക്ളിൻ, വിനോദ് യേശുദാസ്, മണക്കാട് രാജേഷ്, പ്രേം. ജി, കൊഞ്ചിറവിള വിനോദ്, ആർ. ലക്ഷ്മി, സുജ, തമലം കൃഷ്ണൻകുട്ടി, വി.എസ് ഹരീന്ദ്രനാഥ്, കുമാരപുരം രാജേഷ്, ആർ.ശിവകുമാർ, വീണാ എസ്.നായർ, വട്ടപ്പാറ ചന്ദ്രൻ, പ്രസാദ്, പി.പത്മകുമാർ, കോട്ടാത്തല മോഹനൻ, ഉള്ളൂർ മുരളി, ആർ.ജയേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.