തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു മെഡിക്കൽ കോളേജ് ചൈൽഡ് ഫ്രണ്ട്ലി - ജനമൈത്രീ പൊലീസ് വിഭാഗങ്ങൾ നടത്തിയ പരിസ്ഥിതി ദിനാഘോഷത്തിൽ വാവ സുരേഷിനെ ആദരിച്ചു. പരിപാടിയുടെ ഉദ്ഘാടനം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഹരിലാൽ സ്റ്റേഷൻ വളപ്പിൽ വൃക്ഷത്തൈ നട്ട് നിർവഹിച്ചു.
ഉദ്ഘാടനത്തിനുശേഷം വാവ സുരേഷിന്റെ ബോധവത്കരണ ക്ളാസും സംഘടിപ്പിച്ചു. ചടങ്ങിൽ എ.എസ്.ഐ എം.എ. ഉറൂബ് , സി.ആർ.ഒ സുരേഷ് കുമാർ, ശശാങ്കകുമാർ, രാജേഷ് കുമാർ, ചന്ദ്രബോസ്, ഫിറോസ് ഖാൻ ജനമൈത്രി കോ ഓഡിനേറ്റർമാരായ സതീഷ് ചന്ദ്രൻ, രഘുനാഥൻ നായർ, മെഡിക്കൽ കോളേജ് സ്കൂൾ എസ്.പി.സി ഡാലിയ, പട്ടം ഗേൾസ് ഹൈസ്കൂൾ ടീച്ചർ ആശ, എസ്.പി.സി കേഡറ്റുകൾ, ജനമൈത്രി സമിതി അംഗങ്ങൾ, നിർഭയ അംഗങ്ങൾ,പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |