തിരുവനന്തപുരം: മൂന്നാം ലോകകേരളസഭയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് 16ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ ' ഇന്ദ്രധനുസ്' എന്ന പേരിൽ നടക്കുന്ന വൈജ്ഞാനിക കലാസന്ധ്യയിൽ കേരളത്തെക്കുറിച്ചുളള ദൃശ്യ സമസ്യയിൽ മാറ്റുരയ്ക്കാൻ അവസരം. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ്. പ്രദീപ് നയിക്കുന്ന സമസ്യയിൽ പങ്കെടുക്കാനുള്ളവരെ തിരഞ്ഞെടുക്കുന്നതിനുള്ള ഓൺലൈൻ പ്രശ്നോത്തരി ഇന്ന് രാവിലെ 11ന് www.norkaroots.org. എന്ന വെബ്സൈറ്റിൽ പ്രദർശിപ്പിക്കും.
ലോകത്തെവിടെയുമുള്ള മലയാളികൾക്കും പ്രായഭേദമെന്യേ പങ്കെടുക്കാം. വിജയികൾക്ക് ഇന്ദ്രധനുസിൽ പങ്കെടുക്കാനുള്ള അവസരവും കാഷ് അവാർഡും ലഭിക്കും. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ശേഷമുള്ള ആദ്യ ഒരു മണിക്കൂറിൽ ലഭിക്കുന്ന ഉത്തരങ്ങളാണ് പരിഗണിക്കുക.
കൂടുതൽ ശരിയുത്തരങ്ങൾ അയയ്ക്കുന്ന നാലുപേരെയാണ് മത്സരത്തിനായി തിരഞ്ഞെടുക്കുന്നത്. ഉത്തരങ്ങൾ ക്രമനമ്പർ സഹിതം +918089768756 എന്ന വാട്സ്ആപ്പ് നമ്പരിലേക്ക് അയയ്ക്കണം. മത്സരാർത്ഥിയുടെ പേരും ഫോൺനമ്പരും കൂടി ഉത്തരങ്ങളോടൊപ്പം നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9961208149.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |