തിരുവനന്തപുരം:നഗരസഭയിലെ വിവിധ വിഭാഗങ്ങളിൽ തീർപ്പാക്കാത്ത ഫയലുകളിൽ അദാലത്ത് ഇന്ന് രാവിലെ 10 മുതൽ നഗരസഭ മെയിൻ ഓഫീസിൽ നടക്കും. ഇന്നത്തെ അദാലത്തിൽ എൻജിനിയറിംഗ് വിഭാഗവുമായി ബന്ധപ്പെട്ട സെൻട്രൽ സോൺ പരിധിയിലെ പരാതികൾ മാത്രമാണ് പരിഗണിക്കുന്നത്.നോർത്ത് സോണിന്റെ പരാതികൾ 13നും സൗത്ത് സോണിന്റെ 15നും പരിഗണിക്കും.തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഫയൽ തീർപ്പ് കൽപ്പിക്കുന്നതിനുള്ള പ്രത്യേക കർമ്മ പദ്ധതിയുടെ ഭാഗമായാണ് നഗരസഭയിലും അദാലത്ത് സംഘടിപ്പിക്കുന്നത്.നഗരസഭയുമായി ബന്ധപ്പെട്ട ഹെൽത്ത്,റവന്യൂ,എൻജിനിയറിംഗ് ഉൾപ്പെടെയുള്ള വിഭാഗങ്ങളിലെ അപേക്ഷകൾ അദാലത്തിൽ പരിഗണിക്കും.ലഭിച്ച അപേക്ഷളാണ് അദാലത്തിൽ പരിഗണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |