SignIn
Kerala Kaumudi Online
Friday, 29 March 2024 2.06 PM IST

കഴക്കൂട്ടം-കാരോട് ബൈപാസ് മുക്കോല മുതലുള്ള പണി നിറുത്തിവച്ചു

1

വിഴിഞ്ഞം: കഴക്കൂട്ടം-കാരോട് ബൈപാസിന്റെ മുക്കോല മുതലുള്ള രണ്ടാം ഘട്ടത്തിന്റെ പണി നിറുത്തിവച്ചു.പുന്നക്കുളം തെങ്കവിള ഭാഗത്ത് നിർമ്മാണത്തിലിരിക്കുന്ന റോഡ് തകർന്നതിനെത്തുടർന്ന് തഹസിൽദാർ എത്തിയാണ് നിർമ്മാണം നിർത്തി വയ്പിച്ചത്.ഈ ഭാഗത്തെ റോഡ് മറികടക്കുന്ന തോടിന്റെ അടി ഭാഗത്ത് കോൺക്രീറ്റ് പാളിയിൽ വിള്ളൽ രൂപപ്പെട്ടതിനെത്തുടർന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു.എ.ഡി.എയുടെ നിർദ്ദേശാനുസരണം കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര തഹസിൽദാർ എ.എസ്.ശ്രീകല സ്ഥലം സന്ദർശിച്ച ശേഷമാണ് നിർമ്മാണം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്.കഴിഞ്ഞ ഫെബ്രുവരിയിൽ മഴയിൽ സ്ലാബ് ഇളകി മണ്ണ് ഒലിച്ച് റോഡ് തകർച്ച ഭീഷണിയിലായി.നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് ഉന്നതതല യോഗത്തിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സമിതിയുടെ മേൽനോട്ടത്തിൽ നിർമ്മാണം നടത്താൻ തീരുമാനിച്ചെങ്കിലും പരിഹാരമായില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, ROAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.