കോവളം : വിഴിഞ്ഞം ഗവ. അതിഥി മന്ദിരത്തിന് സമീപം സർക്കാർ ഉടമസ്ഥതയിലുള്ള കാസ്റ്റിംഗ് യാർഡിൽ മോഷണം. ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ ഉടമസ്ഥയിലുള്ള കാസ്റ്റിംഗ് യാർഡിൽ മുറികളിൽ സൂക്ഷിച്ചിരുന്ന വിലയേറിയ ഉപകരണങ്ങളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. ഹാർബർ എൻജിനിയറിംഗ് ഡിപ്പാർട്ട്മെന്റ് കരാറുകാരനായ ജി.കെ.എസ് ബിൽഡേഴ്സ് ടെട്രോപാഡുകളുടെ നിർമ്മാണത്തിന് ഉപയോഗിച്ചുവന്ന മെഷീനുകളും അനുബന്ധ ഉപകരണങ്ങളുമാണ് മോഷണം പോയത്. രണ്ടു ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങൾ നഷ്ടപ്പെട്ടതായി ബിൽഡേഴ്സ് അധികൃതർ പറഞ്ഞു. ഏതാനും മാസങ്ങൾക്കു മുമ്പ് ഇവിടെ പല മെഷിനറികളിൽ നിന്ന് ഡീസൽ, ബാറ്ററി എന്നിവയും മോഷണം പോയിരുന്നു. ബിൽഡേഴ്സ് അധികൃതർ കോവളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |