തിരുവനന്തപുരം: ജഗതി ബധിര വിദ്യാലയത്തിന് തുടർച്ചയായ പത്താം വർഷവും നൂറ് ശതമാനം വിജയം . പരീക്ഷയെഴുതിയ 11 വിദ്യാർത്ഥികളും വിജയിച്ചു. എട്ട് കുട്ടികൾ എസ്.എസ്.എൽ.സിയും മൂന്ന് പേർ ടി.എസ്.എസ്.എൽ.സിയുമാണ് എഴുതിയത്.പി. നിരഞ്ജൻ, ആദിത്യ അനിൽ എന്നീ വിദ്യാർത്ഥികൾ ഏഴ് എ പ്ലസ് വീതംനേടി. വിദ്യാർത്ഥികളെ പ്രധാനാദ്ധ്യാപിക സുജാത ജോർജും അദ്ധ്യാപകരും അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |