SignIn
Kerala Kaumudi Online
Friday, 29 March 2024 5.52 PM IST

ശ്രീചിത്രയിലെ കുട്ടികൾക്ക് നൂറുമേനി വിജയം

തിരുവനന്തപുരം:പഠനത്തിൽ 'നോ കോംപ്രമൈസ്' എന്നായിരുന്നു എസ്.എസ്.എൽ.സി പരീക്ഷ തുടങ്ങിയതുമുതൽ ശ്രീചിത്ര പുവർഹോമിലെ വിദ്യാർത്ഥികളുടെ നയം.റിസൾട്ട് വന്നപ്പോൾ ആ നയം എല്ലാവരും വിജയം കൊയ്ത് നയം നടപ്പിലാക്കുകയും ചെയ്തു.10 പെൺകുട്ടികളും 5 ആൺകുട്ടികളും ഉൾപ്പെടെ പുവർ ഹോമിലെ അന്തേവാസികളായ 15 കുട്ടികളും മികച്ച വിജയം നേടി.സച്ചു,അനീഷ് സന്ദീപ്, അഭിജിത്, അലൻ ബൈജു, അഞ്ജന.ആർ, ശ്രുതി.എം.എസ്, ദിവ്യ, അശ്വതി.എസ്.എസ്, അലീന ഇമ്മാനുവൽ, രജനി.ആർ, ശ്രീക്കുട്ടി, നവമി, സോനാ.ജി.സണ്ണി, ആദ്യ.എ.ബി എന്നിവരാണ് ഹോമിൽ നിന്ന് പരീക്ഷ പാസായവർ. ഹോമുകളിലെ നല്ല ശ്രദ്ധയും പരിചരണവും മൂലമാണ് വിദ്യാർത്ഥികൾക്ക് ഈ നേട്ടം കൈവരിക്കാനായത്. പഠനത്തിൽ വളരെ പിന്നാക്കം നിന്നിരുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധയും വൈകുന്നേരങ്ങളിൽ പ്രത്യേക ക്ലാസുകളും നൽകിയിരുന്നു. പരീക്ഷാഫലം അറിഞ്ഞ് മേയർ ആര്യ രാജേന്ദ്രൻ പുവർ ഹോമിലെത്തി കുട്ടികളെ അഭിനന്ദിച്ചു. തുടർന്ന് അവർക്ക് മധുരവും നൽകിയാണ് മേയർ മടങ്ങിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.