SignIn
Kerala Kaumudi Online
Thursday, 25 April 2024 1.13 PM IST

ലോകവയോജന പീഡന വിരുദ്ധ ബോധവത്കരണം

a

തിരുവനന്തപുരം: ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്‌ത ലോകവയോജന പീഡന വിരുദ്ധ ബോധവത്കരണ പരിപാടികൾക്ക് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ നേതൃത്വത്തിൽ തുടക്കമായി. 25 വരെ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. വിദ്യാലയങ്ങളിൽ വയോജന സംരക്ഷണ പ്രതിജ്ഞ,ജില്ലാ കേന്ദ്രങ്ങളിൽ സെമിനാർ,വിളംബര ജാഥ, വാക്കത്തോൺ,വയോജന സംഗമങ്ങൾ തുടങ്ങിയവയാണ് സംഘടിപ്പിച്ചിട്ടുള്ളത്. തിരുവനന്തുരത്ത് പാളയം മുതൽ സെക്രട്ടേറിയറ്റ് വരെ വിളംബര ജാഥ നടത്തി. ബോധവത്കരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റ് പടിക്കൽ സി.പി.ഐ കേന്ദ്ര കൺടോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ നിർവഹിച്ചു. എസ്.ഹനീഫാ റാവുത്തർ, പി. ചന്ദ്രസേനൻ, പി.വിജയമ്മ, ജി.സുരേന്ദ്രൻപിള്ള, വഞ്ചിയൂർ ഗോപാലകൃഷ്ണൻ, കെ.എൽ.സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.