തിരുവനന്തപുരം:കെ-സ്റ്റോർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സപ്പ്ളൈക്കോ നാഷണൽ എംപ്ലോയീസ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സത്യഗ്രഹം എം.വിൻസന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു..ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.വിജയകുമാർ പയ്യന്നൂർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ.ജോസഫ്, ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ, അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സുബാഷ് മുഖത്തല, എ.ജെ.വിനോദ്കുമാർ, ടി.കെ.ഷാജി ജോസ്, ബി.എസ്.ജമാൽ, കെ.ശ്രീകാന്ത്, പ്രദീപ് കുമാർ.എം.എസ്, പ്രേംനാഥ്.ആർ, സുമേഷ് കുമാർ.എം, നിഷാന്ത് കണ്ണൂർ,ഡിന്നിമോൻ,ദിലീപ്കുമാർ, ഉണ്ണികൃഷ്ണൻ നമ്പൂതിരി,അലൻ.കെ.ജോൺ,ശെൽവരാജ്, മുഹമ്മദ് കൊടുവള്ളി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |