തിരുവനന്തപുരം: കെ.എഫ്.സി ഓഫീസേഴ്സ് അസോസിയേഷനും എംപ്ലോയീസ് അസോസിയേഷനും സംയുക്തമായി കെ.എഫ്.സി.ഒ.എ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ നായർക്ക് യാത്രഅയപ്പ് നൽകി. പാണക്കാട് ഹാളിൽ നടന്ന ചടങ്ങ് മുൻ മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അദ്ധ്യക്ഷനായി. കെ.എസ്.എഫ്.ഇ ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അരുൺ ബോസ്, കെ.എഫ്.സി എക്സിക്യുട്ടീവ് ഡയറക്ടർ പ്രേംനാഥ് രവീന്ദ്രനാഥ്, കെ.എഫ്.സി.ഒ.എ ജനറൽ സെക്രട്ടറി പി. പ്രസാദ്, കെ.എഫ്.സി.ഇ.എ ജനറൽ സെക്രട്ടറി പി.ആർ. രാഗേഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |