തിരുവനന്തപുരം: കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ ചണ ബോർഡിന്റെ ആഭിമുഖ്യത്തിൽ ചണ ഉത്പങ്ങളുടെ മേള ശ്രീമൂലം ക്ലബിൽ ആരംഭിച്ചു. പരിസ്ഥിതി സൗഹൃദ ബദൽ ഉത്പന്നങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഒരുക്കിയ മേളയിൽ ചണ അലങ്കാര ഉത്പന്നങ്ങളായ കരകൗശലവസ്തുക്കൾ, ചണ പാവകൾ,ചണനാരു കൊണ്ടുള്ള ബാഗുകൾ, തുണിത്തരങ്ങൾ,പാദരക്ഷകൾ,പരിസ്ഥിതി സൗഹൃദ ചണ ഉപഭോക്തൃ ഉത്പന്നങ്ങൾ തുടങ്ങിയവ പ്രർശിപ്പിച്ചുട്ടുണ്ട്. ശ്രീമുലം ക്ലബ് പ്രസിഡന്റ് വിവിയൻ തോമസ് മേള ഉദ്ഘാടനം ചെയ്തു. ദേശീയ ചണ ബോർഡ്, കൊൽക്കത്ത ഡയറക്ടർ (മാർക്കറ്റിംഗ്),ലെഫ്. കേണൽ രോഹിത് ബി.എസ്.ടൈറ്റസ്,ദക്ഷിണ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ടി.അയ്യപ്പൻ തുടങ്ങിയവർ സംബന്ധിച്ചു.പ്രദർശനം 24 വരെ തുടരും.രാവിലെ 10 മുതൽ രാത്രി 8 വരെയാണ് മേള.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |