തിരുവനന്തപുരം: അന്തർദേശീയ യോഗാദിനാചരണത്തിന്റെ ഭാഗമായി ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ചരിത്രപ്രാമുഖ്യമുള്ള 75 കേന്ദ്രങ്ങളിൽ ഇന്ന് യോഗപരിശീലനം സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി. രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്വാതന്ത്ര്യത്തിന്റെ 75- ാം വാർഷികാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ യോഗാദിനത്തിൽ ഭാരതത്തിലെ 75 പ്രമുഖകേന്ദ്രങ്ങളിൽ യോഗപരിശീലനം സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിൽ ഇത് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിലാണ്. രാവിലെ 6ന് കേന്ദ്രമന്ത്രി വി. മുരളീധരൻ യോഗപരിശീലനത്തിൽ പങ്കെടുക്കും. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം, തോന്നയ്ക്കൽ ആശാൻ സ്മാരകം, വേറ്റിനാട് ഗാന്ധിസ്മാരകം, പോത്തൻകോട് ശാന്തിഗിരി ആശ്രമം, അരുവിപ്പുറം ക്ഷേത്രപരിസരം, വെള്ളായണി ക്ഷേത്രപരിസരം തുടങ്ങി 75 കേന്ദ്രങ്ങളിലാണ് യോഗപരിശീലനം സംഘടിപ്പിച്ചിട്ടുള്ളത്. വാർത്താസമ്മേളനത്തിൽ ബി.ജെ.പി ജില്ലാ സെൽ കോഓർഡിനേറ്റർ നിഷാന്ത് സുഗുണൻ, മീഡിയൽ സെൽ കൺവീനർ ആർ.എസ്. സമ്പത്ത് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |