SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.52 PM IST

അരുവിപ്പുറത്ത് പുതിയ കിച്ചൺ ബ്ലോക്കിന് തറക്കല്ലിട്ടു

aruvi

നെയ്യാറ്റിൻകര: അരുവിപ്പുറം ക്ഷേത്രത്തിൽ ശിവഗിരി തീർത്ഥാടന ടൂറിസം സർക്യൂട്ടിൽ ഉൾപ്പെടുത്തി കേന്ദ്ര ടൂറിസം വകുപ്പ് നിർമ്മിക്കുന്ന പുതിയ കിച്ചൺ ബ്ലോക്കിന്റെ തറക്കല്ലിടൽ മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ നിർവഹിച്ചു.

സോളാർ പാനലുകൾ, ഇലക്ട്രിക് വാഹനങ്ങൾ, നിരീക്ഷണ കാമറകൾ, ശുദ്ധജല കിയോഴ്സുകൾ, ഗുരുവിന്റെ തപോഭൂമിയായ കൊടിതൂക്കി മലയിൽ അതിഥി മന്ദിരവും ധ്യാന മണ്ഡപവും, വ്യൂ പോയിന്റ്, ആധുനിക രീതിയിലുള്ള ടോയ്‌ലെറ്റുകൾ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി അരുവിപ്പുറത്ത് നടപ്പിലാക്കുന്നത്. എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ, ഐ.ടി.ഡി.സി പ്രോജക്ട് എൻജിനീയർ പ്രവീൺ, നിർമ്മാണച്ചുമതല വഹിക്കുന്ന നിഷാന്ത് കൺസ്ട്രക്ഷൻ കമ്പനി മാനേജിംഗ് ഡയറക്ടർ അബ്ദുൽസലാം, രാജേന്ദ്ര ബാബു ആയയിൽ, അജി അരുവിപ്പുറം എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.