തിരുവനന്തപുരം: തൊഴിൽ മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വേഗത്തിലുള്ള മാറ്റങ്ങളും
പുതിയ തൊഴിൽ നിയമങ്ങൾ രൂപപ്പെടുന്നതുമായി ബന്ധപ്പെട്ടും തൊഴിലാളി പ്രവർത്തകരെയും
നേതാക്കളെയും പരിശീലിപ്പിക്കുന്നതിനായി ജില്ലയിൽ നടപ്പാക്കുന്ന പഠന പരിശീലന പരിപാടി ഡോ.ജോർജ്ജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ: മേരി ജോർജ്ജ്, പി.കെ. വിജയകുമാർ, ഡി.ഷു ബീല,എ.എസ്.ചന്ദ്ര പ്രകാശ്, ജെ.സതികുമാരി, മലയം ശ്രീകണ്ഠൻ നായർ, അഡ്വ.കല്ലറ ബാലചന്ദ്രൻ, പി.ജെ. നൈസാം, ശ്യാംനാഥ്,വഴിമുക്ക് പെയ്യ ദലി, എ.ആർ.അഭിജിത്, അരുവിയോട് സുരേന്ദ്രൻ, നെയ്യാറ്റിൻകര സുഭാഷ്,എസ്.ആർ.അശോക്, എസ്.താജുദ്ദീൻ, പാറ്റൂർ സുനിൽ,കെ.എം.അബ്ദുൽ സലാം, സി.റജിത് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |