തിരുവനന്തപുരം: പരമാധികാരം ജനങ്ങൾക്ക് ആണെന്ന ബോധം എപ്പോഴുമുള്ള നേതാവാണ് ഉമ്മൻചാണ്ടിയെന്ന് ഗോവ ഗവർണർ എസ്.ശ്രീധരൻ പിള്ള. സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ.അനന്ദകുമാർ രചിച്ച കുഞ്ഞൂഞ്ഞിനെ കുറിച്ച് ഒരു കുഞ്ഞു കഥ എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി വി.ശിവൻകുട്ടി പുസ്തകം ഏറ്റുവാങ്ങി.ആൾക്കൂട്ടവുമായി ഇഴുകിച്ചേർന്ന നേതാവാണ് ഉമ്മൻചാണ്ടിയെന്ന് മന്ത്രി പറഞ്ഞു.ടി.പി. ശ്രീനിവാസൻ പുസ്തകം പരിചയപ്പെടുത്തി. മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമ്പോഴാണ് മനുഷ്യരാകുന്നതെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. കെ.എൻ.അനന്ദകുമാർ,യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ,പന്തളം സുധാകരൻ,ജെ.ആർ. പദ്മകുമാർ,എം.എസ്. ഫൈസൽ ഖാൻ,ട്രസ്റ്റ് ചെയർമാൻ ഗോപകുമാരൻ നായർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |