തിരുവനന്തപുരം:കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷൻ (സി.ഐ.ടി.യു സമ്മേളനം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു.അശാസ്ത്രീയമായി ബ്രാഞ്ചുകളെ റീജിയണൽ ഓഫീസിൽ പുനസംഘടിപ്പിച്ച മാനേജ്മെന്റ് നടപടി പുനപരിശോധിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.പുതിയ ഭാരവാഹികളായി ലീന.എൽ(പ്രസിഡന്റ്),സതീഷ്.ബി,ജയകുമാർ.എം.ആർ,ബിനുകുമാർ.എം.കെ,ജിഷ.എസ്.എസ്,ജ്യോതിലക്ഷമി.പി,സതി.എസ്(വൈസ് പ്രസിഡന്റുമാർ),പ്രദീപ് വി.എൽ (സെക്രട്ടറി) ശരത്ത് ആർ.ഐ,അനീസ് റഹ്മാൻ,സിറിൽ ലാൽ സിംഗ് ജെ.എസ്,ഭവിൻ.ബി,ലക്ഷ്മി.ആർ,സുജിത.സി.എസ് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |