തിരുവനന്തപുരം: ഭീമ ജുവലേഴ്സിന്റെ തിരുവനന്തപുരം, പോത്തൻകോട്, ആറ്റിങ്ങൽ ഷോറൂമുകളിൽ ചെയിൻ ആൻഡ് ബാംഗിൾ ഫെസ്റ്റിന് തുടക്കമായി. ജൂലായ് 10വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ തുടങ്ങുന്ന അത്യാകർഷകമായ ചെയിനുകളുടെയും വളകളുടെയും വ്യത്യസ്തവും വൈവിദ്ധ്യവുമാർന്ന കളക്ഷനുകളാണ് ഉപഭോക്താക്കൾക്കായി സജ്ജീകരിച്ചിരിക്കുന്നത്. ചെയിനുകളും വളകളും സ്പെഷ്യൽ ഡിസ്കൗണ്ടിൽ വാങ്ങാം.
വിവിധ മോഡലുകളിലും ഡിസൈനുകളിലുമുള്ള ചെയിനുകളോടൊപ്പം ആന്റീക്, ലൈറ്റ് വെയ്റ്റ്, കണ്ടമ്പററി തുടങ്ങി നിരവധി വളകളുടെ അതിവിശാലമായ ശേഖരമാണ് ഭീമ, ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത്. ഒാരോ പർച്ചേഴ്സിനൊപ്പം സർപ്രൈസ് ഗിഫ്റ്റുകളും കൂടാതെ പഴയ സ്വർണത്തിന് മാർക്കറ്റിലെ ഏറ്റവും ഉയർന്ന നിരക്കും ഭീമയിൽ ലഭിക്കും. അഞ്ച് ശതമാനം അഡ്വാൻസ് ബുക്കിംഗ് സൗകര്യവും ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |