SignIn
Kerala Kaumudi Online
Saturday, 20 April 2024 6.17 AM IST

പ്രതിഷ്ഠയ്ക്കൊരുങ്ങി ചട്ടമ്പിസ്വാമി ജന്മസ്ഥാന ക്ഷേത്രം

തിരുവനന്തപുരം: പരമഭട്ടാരക ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലമായ കണ്ണമ്മൂലയിൽ ചട്ടമ്പിസ്വാമികളുടെ പ്രതിഷ്ഠയുള്ള ക്ഷേത്രവും ഗവേഷണ കേന്ദ്രവും സമർപ്പണ ചടങ്ങുകൾക്കായി ഒരുങ്ങി. നാലിനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠയും ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനവും നടക്കുന്നത്. ചട്ടമ്പി സ്വാമികൾക്കുള്ള സമർപ്പണമായി എൻ.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയനാണ് ഇവ നിർമ്മിച്ചത്.

4ന് രാവിലെ 7.30 നും 8.15നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ ക്ഷേത്രതന്ത്രി അരയാൽ കീഴില്ലം കേശവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് വിഗ്രഹപ്രതിഷ്ഠ നടക്കുന്നത്.തുടർന്ന് 11ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ ക്ഷേത്ര സമുച്ചയത്തിന്റെ സമർപ്പണവും പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനവും നിർവഹിക്കും. വൈകിട്ട് പ്രത്യേക പൂജകളും ഭജനയും ഉണ്ടാകും. ചടങ്ങുകൾക്കു മുന്നോടിയായി നടന്ന വിഗ്രഹ ഘോഷയാത്രയ്ക്ക് വലിയ വരവേൽപ്പാണ് ലഭിച്ചത്. ആറ്റുകാൽ ക്ഷേത്ര പരിസരത്തു നിന്നാരംഭിച്ച ഘോഷയാത്ര രണ്ടു നാൾ കഴിഞ്ഞ് കണ്ണമ്മൂല ചട്ടമ്പിസ്വാമി ജന്മസ്ഥാന ക്ഷേത്രത്തിൽ സമാപിച്ചു. യൂണിയൻ പ്രസിഡന്റ് എം.സംഗീത് കുമാർ, വൈസ് പ്രസിഡന്റ് എം.വിനോദ് കുമാർ, യൂണിയൻ സെക്രട്ടറി വിജു വി.നായർ, താലൂക്ക് യൂണിയൻ ഭാരവാഹികൾ, പ്രതിനിധി സഭ അംഗങ്ങൾ, വനിതാ യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ ഘോഷയാത്രയെ അനുഗമിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.