തിരുവനന്തപുരം: മത്സ്യവിഭവങ്ങളുടെ രുചിമേളം ആസ്വദിക്കാൻ 'ചാകര ഫെസ്റ്റ്' ഒരുക്കി ലെ ലൂമിയർ റസ്റ്റോറന്റ്. കേരളത്തിലെ എല്ലാ ജില്ലകളിലെയും വ്യത്യസ്ത മത്സ്യരുചികൂട്ടുകളും നാടൻ ഭക്ഷണങ്ങളും ഉൾപ്പെടുത്തിയാണ് ലെ ലൂമിയർ റസ്റ്റോറന്റിൽ ചാകര ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. 31 വരെയാണ് ഫെസ്റ്റ്.
രാവിലെ 11 മുതൽ രാത്രി 11 വരെ ഫെസ്റ്റിൽ പ്രവേശനമുണ്ട്. സന്ദർശകർ തിരഞ്ഞെടുക്കുന്ന മത്സ്യം ഉപയോഗിച്ച് തത്സമയം മീൻ വിഭവങ്ങൾ ഉണ്ടാക്കി നൽകുന്നു എന്നതാണ് ഈ ഫെസ്റ്റിന്റെ സവിശേഷത. ഫെസ്റ്റിന്റെ ഉദ്ഘാടനം തിരുവനന്തപുരം നഗരസഭ മുൻ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ.പി. ബിനു നിർവഹിച്ചു. ലെ ലൂമിയർ എം.ഡി നൗഫൽ.കെ.ടി, യുട്യൂബർ മുകേഷ് നായർ, അശ്വതി ഗാർഡൻസ് എം.ഡി അലക്സാണ്ടർ വടക്കോടൻ, കൗൺസിലർ മേരി പുഷ്പം, മുൻ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |