തിരുവനന്തപുരം : കേരള പൊതു ജനാരോഗ്യ കരട് ബില്ലിൽ ആയൂർവേദത്തിന് അർഹമായ പ്രാധാന്യം നൽകണമെന്നും മെഡിസെപ്പിൽ ആയുർവേദ ചികിത്സ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടും ആയൂർവേദ ഡോക്ടർമാർ ഡോക്ടർസ് ദിനം അവകാശ ദിനമായി ആചരിച്ചു.തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിൽ സംഘടിപ്പിച്ച അവകാശസംരക്ഷണ സദസ് അഖില കേരള ഗവ.ആയുർവേദ കോളേജ് അദ്ധ്യാപക സംഘടന സംസ്ഥാന പ്രസിഡന്റ് ഡോ.ബെനഡിക്ട് ഉദ്ഘാടനം ചെയ്തു.ഡോ.പ്രശാന്ത്.സി.ആർ,ഡോ.ജയൻ ഡി,ഡോ.സുനിൽ ജോൺ,ഡോ.ഉത്തം ഷാ,ഡോ.ഹരിത,ഡോ. മിനു,ഡോ.ബിൻസി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |