തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയന്റെ ആഭിമുഖ്യത്തിൽ ശാശ്വതികാനന്ദ സ്വാമിയുടെ 20-ാം സമാധി വാർഷികാചരണം വൈസ് പ്രസിഡന്റ് ചേന്തി അനിലിന്റെ അദ്ധ്യക്ഷതയിൽ നടന്നു.സമാധി ദിനാചരണയോഗം യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിയൻ ഭാരവാഹികളായ കരിക്കകം സുരേഷ്, കടകംപള്ളി സനൽ,ഡോ. ബാബു വിജയനാഥൻ, കെ.പി. അംബീശൻ, കെ.വി. അനിൽകുമാർ, കരിക്കകം ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. വലിയതുറ ഷിബു സ്വാഗതവും വി. മോഹൻദാസ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |