തിരുവനന്തപുരം: അത്യന്തം അപകടകരമായ മാൻഹോൾ വൃത്തിയാക്കലിന് ബാൻഡികൂട്ട് റോബോട്ടുകളെ ഉപയോഗിച്ച് വാട്ടർ അതോറിട്ടി. നഗരത്തിലെ തങ്ങളുടെ സീവേജ് ട്രീറ്റ്മെന്റ് പ്ളാന്റുകളും പമ്പ് ഹൗസുകളും വൃത്തിയാക്കുന്നതിനായി പുതിയൊരു റോബോട്ടിനെ വാങ്ങുന്നു. ബാൻഡികൂട്ട് റോബോട്ടുകളെ നൽകിയ ജെൻ റോബോട്ടിക്സ് തന്നെയാണ് വാട്ടർ അതോറിട്ടിയുടെ കിണറുകളും പമ്പ് ഹൗസുകളും വൃത്തിയാക്കാനായി പുതിയ റോബോട്ടായ വിൽബോർ റോബോട്ടിനെ നൽകുക. പാട്ടക്കരാർ വ്യവസ്ഥയിലായിരിക്കും റോബോട്ടിനെ ഉപയോഗിക്കുക. കരാർ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്.
സീവേജ് ട്രീറ്റ്മെന്റ് പ്ളാന്റുകളിലെയും പമ്പ് ഹൗസുകളിലെയും ശുചീകരണം വാട്ടർ അതോറിട്ടി ഇപ്പോൾ യന്ത്രസഹായമില്ലാതെയാണ് ചെയ്യുന്നത്. ഇതാകട്ടെ ശ്രമകരവും ഏറെ സമയം വേണ്ടിവരുന്നതുമായ ജോലിയാണ്. ഇക്കാരണത്താലാണ് വിൽബോർ റോബോട്ടിനെ കുറിച്ച് വാട്ടർ അതോറിട്ടി ആലോചിച്ചത്. വാട്ടർ അതോറിട്ടിക്ക് നഗരത്തിൽ രണ്ട് സീവേജ് പ്ളാന്റുകളും ഒമ്പത് പമ്പ് ഹൗസുകളുമാണുള്ളത്. മുട്ടത്തറ, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് സീവേജ് പ്ളാന്റുകൾ സ്ഥിതി ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |