തിരുവനന്തപുരം: കൊച്ചിയിലെ ദക്ഷിണ നാവികസേനാ ആസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ നിന്ന് കന്യാകുമാരിയിലേക്കും തിരിച്ചും സംഘടിപ്പിക്കുന്ന 750 കിലോമീറ്റർ സൈക്കിൾ റാലി ഇന്നലെ കഴക്കൂട്ടം സൈനിക സ്കൂളിലെത്തി. നാവികസേനാ കപ്പലായ സാഗർധ്വനിയിലെ ഏഴ് പേരാണ് സംഘത്തിലുള്ളത്. സിനിമാ താരം പ്രിയങ്ക സൈനിക സ്കൂളിൽ സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ആറ് ദിവസം നീണ്ടുനിൽക്കുന്ന റാലി സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |