വിഴിഞ്ഞം:ക്യാപ്റ്റൻ ജെറി പ്രേംരാജ് ഓർമ്മ ദിനത്തിൽ സ്മൃതി മണ്ഡപത്തിൽ അനന്തപുരി സോൾജിയേഴ്സ് വെൽഫെയർ ആൻഡ് ചാരിറ്റി ഓർഗനൈസേഷൻ പുഷ്പചക്രം അർപ്പിച്ചു. ചടങ്ങിൽ അദ്ദേഹത്തിന്റെ മാതാവിനെ ആദരിച്ചു. ക്യാപ്റ്റൻ ജെറി പ്രേംരാജ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ വി.പി.എസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിലെ മികച്ച എൻ.സി.സി കേഡറ്റ് അജിൻ ജോസിന് മെമന്റൊയും കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി. കാരുണ്യപ്രവർത്തനം നടത്തുന്ന സഹാറ ക്രിക്കറ്റ് ടീമിനെ അനുമോദിച്ചു. സെക്രട്ടറി അഭിലാഷ്, ജോയിന്റ് സെക്രട്ടറി പ്രമോദ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ചന്ദ്രോദയൻ കല്ലിയൂർ, ശ്രീജിത്ത് കല്ലിയൂർ, അനീബ് വട്ടിയൂർക്കാവ്, അനീഷ് മലയിൻകീഴ്, സുധീർ ആറ്റിങ്ങൽ, സന്തോഷ് നിലമാമൂട്, സജീവ് വെങ്ങാനൂർ, ഇഗ്നഷ്യസ് കാഞ്ഞിരംകുളം, അനിൽ പോത്തൻകോട് മറ്റു സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |